Death Health India Medical News

സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ന്നു; 7 പേര്‍ക്ക് ദാരുണാന്ത്യം


തമിഴ്‌നാട് തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പെരിയപാളയത്തിനടുത്തുള്ള മഞ്ഞന്‍കരണയിലെ ഫാക്ടറിയിലാണ് അമോണിയ ചോര്‍ന്നത്. 9 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അമോണിയ ചോര്‍ന്നതോടെ തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 7 പേര്‍ മരിക്കുകയായിരുന്നു. അമോണിയ ചോര്‍ച്ച തടയുന്നതിനായി നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *