India News

തിരുവള്ളൂർ അമോണിയ ചോർച്ച ദുരന്തം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ അമോണിയ ചോർച്ചയെ തുടർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അനുശോചനം അറിയിച്ചത്. തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Death Health India Medical News

സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ന്നു; 7 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പെരിയപാളയത്തിനടുത്തുള്ള മഞ്ഞന്‍കരണയിലെ ഫാക്ടറിയിലാണ് അമോണിയ ചോര്‍ന്നത്. 9 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമോണിയ ചോര്‍ന്നതോടെ തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 7 പേര്‍ മരിക്കുകയായിരുന്നു. അമോണിയ ചോര്‍ച്ച തടയുന്നതിനായി നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.