ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ അമോണിയ ചോർച്ചയെ തുടർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അനുശോചനം അറിയിച്ചത്. തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




