ചെന്നൈ: നടൻ ധനുഷ് മുന്നോട്ടുവച്ച പകർപ്പവകാശ ലംഘന ആരോപണത്തിൽ മറുപടിയുമായി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ അഭിഭാഷകൻ. “നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദം. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഹൈക്കോടതിയെ സമീപിച്ച്, “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ധനുഷ് നിർമ്മാതാവ് ആയ ചിത്രത്തിൽ, ഡോക്യുമെന്ററി സംഘത്തിനും നിർമാണത്തിനും പാട്ടുകളും ചിത്രീകരണ വിഡിയോയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നയൻതാരയുടെ Read More…
സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ 1ന് ആരംഭിച്ച ഫയൽ അദാലത്തിന്റെ ഭാഗമായി ഇതുവരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകൾ, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ ആകെ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെക്രട്ടേറിയറ്റിൽ 46.63 ശതമാനവും ഡയറക്ടറേറ്റുകളിൽ 55.7 ശതമാനവും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിൽ 73.03 ശതമാനവും ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിൽ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളിൽ 1,42,201 ഉം ഡയറക്ടറേറ്റുകളിൽ 9,09,678 എണ്ണത്തിൽ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ൽ 20,668 ഉം ഫയലുകളാണ് ഇതുവരെ തീർപ്പാക്കാനായത്. സെക്രട്ടേറിയറ്റിൽ 11 വകുപ്പുകളിൽ 60 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകൾ 40-50 ശതമാനം വരെ തീർപ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 20-40 ശതമാനം മാത്രമാണ്. ഡയറക്ടറേറ്റുകളിൽ 48 വകുപ്പുകൾ 60 ശതമാനത്തിൽ അധികം പുരോഗതി നേടിയിട്ടുണ്ട്. മറ്റ് 36 വകുപ്പുകൾ 40 ശതമാനത്തിൽ Read More…
തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയും കൂടിയായ ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും മനുഷ്യധ്വാനത്തിന്റെ ദുർവയം തടയുന്നതിനും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മൂന്നുമാസം കൂടുമ്പോൾ ഇലക്ഷൻ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ പൗര പ്രമുഖരായ വിവിധ Read More…