ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷൻ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റ് ആയി കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ ഷാജു വാലപ്പനെ തെരഞ്ഞെടുത്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും ആണ് ഷാജു വാലപ്പൻ. സ്കൂൾ കാലഘട്ടം മുതൽ, കത്തോലിക്ക സഭയുടെ കെ.സി. വൈ.എം സംഘടനാ ഭാരവാഹിത്യത്തിലൂടെ പ്രവർത്തിച്ചും, രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
Tag: ijk
ആരോഗ്യമന്ത്രി രാജിവയ്ക്കുക ഇരിങ്ങാലക്കുടയിൽ ബിജെപി മാർച്ച്
ഇരിങ്ങാലക്കുട: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.അയ്യങ്കാളി സ്ക്വയറിൽനിന്നാരംഭിച്ച മാർച്ച് ബസ്റ്റാൻ്റ് വഴി ഠാണാ മാവേലി സ്റ്റോറിന് മുൻപിൽ മെയിൻ റോഡിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ പി ജോർജ് എന്നിവർ Read More…
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലക് ദിനം ആഘോഷിച്ചു
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലക് ദിനം ആഘോഷിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ദേശീയ പതാക ഉയർത്തി. മുൻ നിയോജക മണ്ഡലം പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ വിബിൻ വെള്ളയത്ത് റിപ്പബ്ലിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, അഡ്വ. ഗോകുൽ കർമ്മ, ഷാർവി എൻ ഓ, ഡേവിസ് ഷാജു, കെഎസ്‌യു ജില്ല എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ Read More…
ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്‌മരണാഞ്ജലി
വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന് ഇരിങ്ങാലക്കുട സ്മരണാഞ്ജലി അർപ്പിച്ചു. ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം Read More…





