Kerala News

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടികൂടി

തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം കണ്ടെത്തി. സംസ്ഥാനത്തുടനീളം 700-ലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന, ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്.

74 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പിനുള്ള അന്വേഷണത്തിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും രേഖകളും പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് പ്രസ്താവിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *