സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ”ഓപ്പറേഷൻ ഫുവേഗോ മറീനോ” എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സെർച്ച് നടത്തുന്നത്. കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ മാർക്കറ്റ് കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ആദ്യ പടിയായി മത്സ്യ ബന്ധന Read More…
Tag: gst raid
തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ റെയ്ഡ്; കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടികൂടി
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം കണ്ടെത്തി. സംസ്ഥാനത്തുടനീളം 700-ലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന, ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്. 74 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പിനുള്ള അന്വേഷണത്തിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും രേഖകളും പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് പ്രസ്താവിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്



