തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിനെ ഉൾപ്പെടെ ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമ ഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിൽ, നവംബർ 11-ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതികൾ ഉത്സവങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷം, വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയുടെ തലത്തിൽ കേന്ദ്ര സർക്കാരിന് കത്ത് അയക്കാനും തീരുമാനിച്ചു.
പൂരത്തെയും മറ്റും ബാധിക്കുന്ന ഈ നിയമഭേദഗതിക്ക് അനുകൂലമായ പരിഹാരം കേന്ദ്ര സർക്കാർ കണ്ടെത്തുമോയെന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.





