India News

മൂന്ന് തദ്ദേശീയ നാവിക കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൂന്ന് കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് സൻഷോദക്, ഐഎൻഎസ് അഗ്രായ് എന്നീ കപ്പലുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കപ്പലുകൾ ഇന്ത്യയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയുടെ പ്രവർത്തനശേഷിയും സമുദ്ര സുരക്ഷയും തീരദേശ പ്രതിരോധവും ശക്തിപ്പെടുത്താൻ ഈ കപ്പലുകൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 200-ലധികം എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *