Business Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില് വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില് വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന് വില 56,680 രൂപയിലെത്തി, ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാം വിലയില് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു പവന്റെ വില, പിന്നീട് കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. സമകാലിക റിപ്പോര്ട്ടുകള് പ്രകാരം,ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. 2023-ലെ കണക്കുകള് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില് 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *