ചെന്നൈ: തെലുങ്കർക്ക് എതിരെ വിവാദപരാമർശം നടത്തിയതിനെ തുടർന്ന് കേസിൽപ്പെട്ട നടി കസ്തൂരി ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന സമൻസ് നൽകാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർ നടിയുടെ വീട് പൂട്ടിയ നിലയിലും, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതുമാണ് കണ്ടത്.
ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ കുറിച്ചുള്ള കസ്തൂരിയുടെ പ്രസംഗമാണ് ശ്രദ്ധാകേന്ദ്രമായത്, കൂടാതെ “തെലുങ്കർ തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില് പരിചാരകരായെത്തിയവരുടെ പിൻതലമുറയാണ്” എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായി. ഇതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കസ്തൂരി അവസാനമായി നവംബർ 8-ന് ട്വീറ്റ് പങ്കുവച്ചതായും, തുടർന്ന് താരം ഒളിവിലാണെന്നുമാണ് റിപ്പോർട്ടുകൾ.





