സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗം. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് ജില്ലയില്‍ 9 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാണ്. വയനാട് ജില്ലയിലെ കോളയാടി സ്‌കൂളിലുള്ള 502 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്. 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതെസമയം രോഗവ്യാപനം തടയാനായി മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്ത് പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അതെസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഷിഗെല്ല രോഗബാധയേറ്റവരുടെ കണക്കുകള്‍ പുറത്തുവന്നു. ഈ വര്‍ഷം 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ രോഗബാധ വര്‍ധിച്ചത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.




