ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസ താരം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ പങ്കെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തി സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണം ഉള്‍പ്പെടെ 15 മെഡല്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ സമയം മനു ഭാക്കറിന്റെ പരിശീലകനായിരുന്നു.





