India International News Politics Sports

ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ ഷൂട്ടർമാർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് 2026-ൽ മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർമാരായ റുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീൽ, ഹിമാൻഷു ധില്ലൺ, പാർഥ് രാകേഷ് മാനെ എന്നിവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയ റുദ്രാങ്ക്ഷ് പാട്ടീലിന്റെ ശ്രദ്ധയും അച്ചടക്കവും പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി നേടിയ ഹിമാൻഷു ധില്ലണിനെയും മോദി അഭിനന്ദിച്ചു. സമ്മർദത്തെ അതിജീവിച്ചുള്ള പ്രകടനവും കൃത്യതയും ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം Read More…

India International News Politics Sports

ഏഷ്യൻ ഗെയിംസ്: വെള്ളി നേടിയ ഇന്ത്യൻ ഷൂട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരങ്ങളായ സോനം ഉത്തം മസ്‌കർ, ഇളവേനിൽ വാളറിവൻ, വിദർശ കെ. വിനോദ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കഠിനാധ്വാനവും കൂട്ടായപ്രവർത്തനവുമാണ് മികച്ച നേട്ടത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താരങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അവരുടെ വിജയം വരുംകാലത്ത് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചത്. വനിതകളുടെ 10 Read More…

Death India News

ഷൂട്ടിങ് ഇതിഹാസതാരം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസ താരം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ പങ്കെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തി സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണം ഉള്‍പ്പെടെ 15 മെഡല്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ Read More…