തൃശൂർ: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ തൃശൂരിലെ ആമ്പല്ലൂരിൽ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ സമാപന സമ്മേളനമായ കേരള യുവജന സമ്മേളനത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം സമുന്നതരായ പ്രാസ്ഥാനിക നേതാക്കളുടേയും നൂറുകണക്കിന് പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങുകളോടെ നടന്നു. കാൽനാട്ടൽ ചടങ്ങ് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി.എസ്.കെ മൊയ്തു ബാഖവി, ഐ.എം.കെ ഫൈസി,കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി മജീദ് കക്കാട്,സി. പി സൈതലവി മാസ്റ്റർ ചെങ്ങര എന്നിവർ പ്രസംഗിച്ചു. സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പന്തൽ കാൽ നാട്ടൽ ചടങ്ങിന് നേതൃത്വം നൽകി. പതിനായിരം സ്ഥിരം പ്രതിനിധികളും മൂന്നു ലക്ഷം സന്ദർശകരും എത്തുന്ന സമ്മേളന നഗരിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സമ്മേളന പ്രോഗ്രാമുകൾക്ക് പുറമെ വിവിധതരം എക്സ്പോകൾ, പുസ്തകലോകം,എജു സൈൻ തുടങ്ങിയ അനുബന്ധ പരിപാടികൾക്കു കൂടി ആവശ്യമായ ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന പന്തലിൻ്റെ കാൽനാട്ടൽ കർമമാണ് നടന്നത്. ഒൻപത് കേന്ദ്രങ്ങളിൽ പ്രത്യേകം നിശ്ചയിച്ച് നൽകിയ മഖാമുകളിലെ സിയാറത്തിന് ശേഷമാണ് പ്രവർത്തകരും സംഘടനാ സാരഥികളും സമ്മേളന നഗരിയിലേക്ക് എത്തിയത്.പടം അടികുറിപ്പ്: കേരള യുവജന സമ്മേളനത്തിന്റെ പന്തല്‍ കാല് നാട്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്കുന്നു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ,സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റ്യാടി,ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി സമീപം.
Related Articles
പാവപ്പെട്ട കുടിയേറ്റക്കാരെ സംരക്ഷിക്കും; കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി : മന്ത്രി കെ.രാജൻ
ആലപ്പുഴ : കുടിയേറ്റത്തെയും കൈയേറ്റത്തെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കിടപ്പാടം ഇല്ലാതെ കൂടിയേറി പാർക്കുന്ന പാവപ്പെട്ടവനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. എന്നാൽ കയ്യേറ്റക്കാരെ നിയമപരമായി തന്നെ നേരിടുമെന്നും ആവശ്യമെങ്കിൽ അവരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിന് സർക്കാരിന് ഒരു മടിയും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാൻ വിഭാവനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകളുടെ Read More…
ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി വീണാ ജോർജ്
* തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കണം * ഉഷ്ണതരംഗം, മഴക്കാലപൂർവ ശുചീകരണം: മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ Read More…
മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ Read More…