തൃശൂര്‍:ഇ.രഘുനന്ദനന്‍ പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ത്യാഗ ബുദ്ധിയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.വി.ശ്രീധരന്‍ മാസ്റ്റര്‍.സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അത്രയയൊന്നും ശക്തമല്ലാതിരുന്ന കാലത്ത് ഏറെ ത്യാഗം സഹിച്ച് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നയാളാണ് രഘുനന്ദനനെന്നും ശ്രീധരന്‍ മാസ്റ്റര്‍ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോള്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ദേശീയ കൗണ്‍സില്‍ അംഗം എം.എസ്.സമ്പൂര്‍ണ,എസ്‌ജെപി ജില്ലാ പ്രസിഡണ്ട് എം.ഡി.രാജീവ്, കെ.ആർ ഹരി എന്നിവരും സംസാരിച്ചു.അഡ്വ. രവികുമാര്‍ ഉപ്പത്ത് സ്വാഗതവും ജസ്റ്റിന്‍ ജേക്കബ് നന്ദിയും പറഞ്ഞു.





