Kerala News Politics

സ്വകാര്യ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കുക

മാനന്തവാടി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നടത്തിയ ആ മുഖ പ്രഭാഷണത്തിൽ ജില്ലാ ആശുപത്രിയെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയ സർക്കാറിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലങ്ങോളമുള്ള മെഡിക്കൽ കോളേജ്കളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമീപനമാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സ്വകാര്യ മെഡിക്കൽ കോളേജ്കളെസഹായിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് ഇവിടെ നടക്കുന്നതെന്നും അതിന് വേണ്ടി ആവശ്യത്തിന് മരുന്നുകളോ ഉപകരണങ്ങളോ അനുവദിക്കാതെ മെഡിക്കൽ കോളേജ്കളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അതിന് നേതൃത്വം നൽകുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും അദ്ദേഹം ഉൽഘാടന സംഗത്തിൽ ആവശ്യപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങൾ കൂടുതലുള്ള വയനാട് ജില്ലയിലെ ജനങ്ങള വഞ്ചിക്കുകയാണ് ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയത് വഴി സർക്കാർ ചെയ്തതെന്നും കേന്ദ്ര സർക്കാർ കൊടുക്കുന്ന ഫണ്ട് ഉപയോഗിച്ച് കെട്ടിടം മാത്രം പണിയുകയും ആരോഗ്യം സംസ്ഥാന വിഷയമായിട്ടും അതിന് ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഹീനമായ പ്രവൃത്തിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ST മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. Ep ശിവദാസൻ മാസ്റ്റർ, കൂവണ വിജയൻ, പുനത്തിൽ രാജൻ, കെ.ജയചന്ദ്രൻ, സിന്ധു ഐരവീട്ടിൽ, സന്ധ്യ മോഹൻദാസ് തുടങ്ങി ജില്ലാ മണ്ഡലം നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *