കേരളത്തിന്റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം (Risdiplam) മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് 25 വയസാക്കിയത്. ജനിതക പരിശോധനയിലൂടെ എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളും അവരുടെ കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. ഇതിനായി കഴിഞ്ഞ ബഡ്ജറ്റിൽ 30 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു. ഇതോടെ കേരളത്തിൽ എസ്.എം.എ. Read More…
Tag: veena george
കെഎസ്‌യു പ്രതിഷേധം അക്രമത്തിലേക്ക്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്‌യു സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പൊലീസ് വലയം ഭേദിച്ച് എത്തിയ സമരക്കാരാണ് മന്ത്രിക്കെതിരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. കൈയ്ക്ക് കടുത്ത വേദനയുണ്ടെന്നും കഴുത്ത് അനക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. തുടര്‍ന്ന് വീണ ജോര്‍ജിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി. സംഭവത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നുതന്നെ മുഖ്യമന്ത്രിുമായി മന്ത്രി Read More…
ലോകോത്തര ആയുർവേദ ഗവേഷണ കേന്ദ്രമായി ഐആർഐഎ; ഫെബ്രുവരി 25ന് മുഖ്യമന്ത്രി സമർപ്പണം നിർവഹിക്കും
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച് ആഗോള മികവിന്റെ കേന്ദ്രമായി ഉയരുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ സഹകരണങ്ങളും ഇവിടെ സാക്ഷാത്കരിക്കപ്പെടും. ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ഈ സ്ഥാപനം Read More…
കുട്ടികളുടെ ആരോഗ്യം ഇനി ഒരു ഫോൺകോളിൽ; ‘104’ ഹെൽപ്‌ലൈൻ പദ്ധതി നാളെ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട്. കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ പദ്ധതികളും അറിയാൻ 104 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാവുന്ന പ്രത്യേക പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് പദ്ധതി ലോഞ്ച് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി Read More…
പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അറിയിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ Read More…
രാജ്യത്ത് ആദ്യം: സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകൾ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ സർക്കാരിന്റെ കാലത്താണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയത്. സമൂഹത്തിൽ രോഗാതുരത കുറയ്ക്കുന്നതിനും എല്ലാവർക്കും ആരോഗ്യം Read More…
കേരള ആയുഷ് കായകല്പ് അവാർഡ്: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
കേരളത്തിലെ സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും. ആകെ ഒരു കോടി രൂപയുടെ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ Read More…
ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വീണ ജോർജ്
ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ‘ബാലസുരക്ഷിത കേരളം’ കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ബാലസുരക്ഷിത കേരളം’ ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ കുട്ടികളുടെ സുരക്ഷയും സമഗ്ര വളർച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബാലസുരക്ഷിത കേരളം’ സമഗ്ര കർമ്മപദ്ധതി നടപ്പിലാക്കുന്നത്. കേരളം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്നിലാണെങ്കിലും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകുന്നതിലും Read More…
ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് Read More…
അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി
അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാല സന്ദർശിച്ചു ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഉപ്പുമാവ് വേണ്ട, ബിർണാണി മതി’ എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്നുവയസ്സുകാരൻ ശങ്കുവിന്റെ ആവശ്യമാണ് യഥാർത്ഥത്തിൽ അങ്കണവാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും Read More…






