ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരങ്ങളായ സോനം ഉത്തം മസ്‌കർ, ഇളവേനിൽ വാളറിവൻ, വിദർശ കെ. വിനോദ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഠിനാധ്വാനവും കൂട്ടായപ്രവർത്തനവുമാണ് മികച്ച നേട്ടത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താരങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അവരുടെ വിജയം വരുംകാലത്ത് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചത്.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് സോനം ഉത്തം മസ്‌കർ, ഇളവേനിൽ വാളറിവൻ, വിദർശ കെ. വിനോദ് എന്നിവർ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്.





