Kerala News

എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചത്. സനാതന ധർമ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദൻ്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് സിപിഎം ലക്ഷ്യമിടുന്നത്. ഇൻഡി മുന്നണി നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡിഎംകെയും പിന്നീട് ശക്തി സങ്കൽപ്പത്തെ അവഹേളിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ മറ്റൊരു സഖ്യകക്ഷിയായ സിപിഎമ്മും അത് തുടരുകയാണ്. ഈ നാടിൻ്റെ സംസ്കാരം അശ്ലീലമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഈ നാട്ടുകാർ സിപിഎമ്മിനെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. രാജ്യത്ത് ഉപ്പുവെച്ച കലം പോലെ ആയ സിപിഎമ്മാണ് ഏറ്റവും വലിയ അശ്ലീലമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *