ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്
സ്വാതന്ത്ര്യസമര സേനാനി കെ മോഹൻദാസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സ്വാതന്ത്ര്യസമര സേനാനി ശ്രീ ടി എൻ രാമുണ്ണി മേനോന്റെയും(1902-1992) മൂകാംബിക മേനോന്റെയും മകനായി പാലക്കാട് മാങ്കുറുശ്ശി വളൂർ വീട്ടിൽ ജനനം. കനറാ ബാങ്കിൽ ജോലി ചെയ്തു. അവിടുത്തെ കോൺഗ്രസ് യൂണിയൻറെ സംസ്ഥാന ചീഫ് ആയിരിക്കെ 2010 ൽ സ്വയം വിരമിച്ചു. 2011ൽ കെപിസിസി വിജാർ വിഭാഗിൻ്റെ പാലക്കാട് ജില്ലാ ചെയർമാൻ ആയി പ്രവർത്തനം തുടങ്ങി. കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ചുവരുന്നു. പാലക്കാട് വിജാർ വിഭാഗിൻ്റെ ജില്ലാ ചെയർമാനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച വ്യക്തി. റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ (reg no.PKDCA 221/2009) പ്രസിഡണ്ടായി 2009 മുതൽ പ്രവർത്തിച്ചുവരുന്നു. സനാതന ധർമ്മ നവോത്ഥാന സമിതി (reg.no.PKDCA 73/2023) പ്രസിഡണ്ട്, (ഭഗവത്ഗീത മത്സരത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ തുക സമ്മാനം നൽകുന്ന സംഘടന) എന്ന നിലയിലും പ്രവർത്തിക്കുന്നു. അച്ഛൻ സ്വാതന്ത്ര്യ സമര സേനാനി ടി എൻ രാമുണ്ണിമേനോൻ ഗവൺമെൻറ് ഉദ്യോഗം രാജിവച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയും കെപിസിസിയുടെ ജനറൽ സെക്രട്ടറി ആയിരിക്കെ സിവിൽ നിയമലംഘനത്തിൽ പങ്കെടുത്ത് ഒരു വർഷം ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ ആശ്രമമായ സാബർമതിയിൽ ഒരു വർഷം ഉണ്ടായിരുന്നു. ഖാദി ഐതോച്ചാടനം
പന്തിഭോജനം എന്നിവയായിരുന്നു പ്രധാന പ്രവർത്തന മേഖല. താമ്ര പത്രവും സ്വാതന്ത്ര്യസമരസേനാനി പെൻഷനും ലഭിച്ചിരുന്നു. അച്ഛനിൽ നിന്ന് കേട്ട വിവരവും ഗാന്ധിജിയോടുള്ള ബഹുമാനവും കാരണം കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗാന്ധിയൻ തോട്ടിൽ എം എ പാസായി.