Kerala News Politics

അമൃത് പദ്ധതി; തൃശൂർ നഗരത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിൽ – പദ്ധതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമെന്ന് ബിജെപി

കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ച വാട്ടർ എഫിഷ്യന്റ് പദ്ധതി തൃശ്ശൂരിൽ പ്രവർത്തികൾ പൂർത്തിയാകാത്തതും ചെയ്ത പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പദ്ധതിയാണ് ഇത് എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ഇപ്പോഴും കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുണ്ട് കൂർക്കഞ്ചേരി, കാഞ്ഞിരങ്ങാടി, അയ്യന്തോൾ, പൂങ്കുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. കുടിവെള്ളം വരുന്ന സ്ഥലങ്ങളിൽ ചെളിയും തുരുമ്പും നിറഞ്ഞ വെള്ളം വരുന്ന പ്രദേശങ്ങളും ചിയാരം ഓല്ലൂക്കാവ് പ്രദേശങ്ങൾ ഉൾപ്പെടെ. ഈ സാഹചര്യത്തിൽ ഇലക്ഷൻ മുൻകൂട്ടി കണ്ടുള്ള ഒരു പ്രചരണം മാത്രമാണ് ഈ ഉദ്ഘാടനം എന്നും അതുകൊണ്ട് ബിജെപി കൗൺസിലർമാർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് പാർട്ടി പാർലമെൻററി ലീഡർ വിനോദ് പറഞ്ഞു യോഗത്തിൽ N പ്രസാദ് പൂർണിമസുരേഷ് ഡോ. വി ആതിര, നിജി കെജി, രാധിക എൻ വി, മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ. വിപിൻ ഹൈനിക്കുന്നത് അഡ്വക്കേറ്റ് രവികുമാർ ഉപ്പത്ത് എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *