വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശുരില്‍ 15 ദിവസം നിളുന്ന 2 സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്നു. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ വിവിധ അനുമതികള്‍/ലൈസന്‍സുകള്‍, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍, വിപണനം, കയറ്റുമതി, കണക്കെഴുത്ത്…. തുടങ്ങിയവ കുറിച്ച് വിദഗദ്ധരുടെ ക്ലാസ്സുകള്‍ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കുടാതെ പരിശീലനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായ ശാലകള്‍/പാര്‍ക്കുകള്‍ സന്ദര്‍ശനമുണ്ടാകും. ഭക്ഷണം, സ്റ്റെഡി മെറ്റിരിയലുകള്‍, പരിശീലന ഫീസ് എന്നിവ ജില്ലാ വ്യവസായ കേന്ദ്രം വഹിക്കുന്നതായിരിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്സപോര്ട്ട സൈസ്സ് ഫോട്ടോ, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയുടെ സഹിതം ജനുവരി 13-നകം താലൂക്ക് വ്യവസായ ഓഫീസ് ചാവക്കാട് സമര്‍പ്പിക്കണം. പി. എം. ഇ. ജി.പി ഗുണഭോക്താകൾ ഇ.ഡി.പി സർട്ടിഫിക്കറ്റിന് ഇതേ പരിശീലന പരിപാടിയിൽ പങ്കെടുത്താൽ മതി. കുടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.ഫോണ്‍: 9495062974, 9188127121
Related Articles
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്സ്ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബോംബെ സ്റ്റോക്ക് Read More…
രാജസ്ഥാനിൽ ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബലോത്ര: രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിനു പുറമെ പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.. വ്യോമയാനം, ഊർജം, ഗതാഗത-കണക്റ്റിവിറ്റി മേഖലകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കൂടാതെ രാജസ്ഥാൻ റിഫൈനറി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇതിനുശേഷം ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനവും അദ്ദേഹം നടത്തി. രാജസ്ഥാനിലെ ജയ്പുർ മെട്രോ വിപുലീകരണവും ഷേഖാവതി മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ Read More…
കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോർജ്
*ഈ അധ്യയന വർഷം മുതൽ അങ്കണ പൂമഴ അത്യാധുനിക സാങ്കേതിക വിദ്യയോടെ *അങ്കണവാടി പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം നിർവഹിച്ചു കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്, സ്കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് Read More…




