ന്യൂഡൽഹി: ചോദ്യപേപ്പറുകളിലെ പിഴവിനെ തുടർന്ന് മൂന്ന് യുജിസി-നെറ്റ് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിൽ വിമർശനം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 50-ലധികം ജീവനക്കാരെ നീക്കം ചെയ്തു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ പരിഷ്‌കരണം ആരംഭിക്കാൻ എൻടിഎ ശുപാർശ ചെയ്തിട്ടുണ്ട്. പ്രധാന നേതൃത്വ സ്ഥാനങ്ങളിലേക്ക് വിദഗ്ധരെയും പ്രൊഫഷണലുകളെയും നിയമിച്ചുകൊണ്ടാണ് പരീക്ഷാ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ പരീക്ഷകളിൽ പിഴവുകൾ ഉണ്ടാകാതിരിക്കാനും നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നീക്കം. ഞായറാഴ്ച രാത്രി മൂന്ന് UGC-NET Read More…
Tag: nta
UGC-NET: മൂന്ന് വിഷയങ്ങൾക്ക് സെപ്റ്റംബറിൽ പുനഃപരീക്ഷ; തീയതി പ്രഖ്യാപിച്ച് NTA
ന്യൂഡൽഹി: UGC-NET ജൂൺ 2026 പരീക്ഷയിലെ മൂന്ന് വിഷയങ്ങൾക്ക് പുനഃപരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. ചോദ്യപേപ്പറുകളിലെ വിവിധ പിഴവുകളെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് പുനഃപരീക്ഷ നടത്തുന്നത്. ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഒന്നാം ഷിഫ്റ്റിൽ നടക്കും. കൊമേഴ്‌സ് പരീക്ഷ അന്നേദിവസം വൈകിട്ട് 3 മുതൽ 6 വരെ രണ്ടാം ഷിഫ്റ്റിലായിരിക്കും. സോഷ്യോളജി പരീക്ഷ Read More…
നീറ്റ്-യുജി 2026 ചോദ്യപേപ്പർ വീണ്ടും ചോർന്നു; വ്യാജപ്രചാരണമാണെന്ന് എൻടിഎ
ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ, പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിലെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും എൻടിഎ അറിയിച്ചു. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ നിരീക്ഷണത്തിൻ്റെയും കീഴിൽ പരീക്ഷ വിജയകരമായി നടത്താനായി എന്നും ഏജൻസി വ്യക്തമാക്കി. “നീറ്റ് (യുജി) 2026 സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ എൻടിഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ വീഡിയോ വ്യാജമാണ്. അതിലുള്ള Read More…
നീറ്റ് യുജി പുനഃപരീക്ഷ നാളെ; രാജ്യമെങ്ങും മോക്ക് ഡ്രില്‍
നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി തെരഞ്ഞെടുത്ത നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമാകുമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ഇത്തരത്തില്‍ മോക്ക് ഡ്രില്‍ നടത്തുന്നത്,അതെസമയം, ഗാസിയാബാദില്‍ നീറ്റ് പരീക്ഷ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 22കാരന്‍ ജീവനൊടുക്കി. കഴിഞ്ഞ ആറ് തവണ പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് മരിക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ Read More…
നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ മറുപടി പറയണമെന്ന് പാർലമെൻ്ററി സമിതി
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥരോട് പാർലമെൻ്ററി സമിതി വിശദീകരണം തേടി. വിദ്യാഭ്യാസം, വനിത-ശിശുക്ഷേമം, യുവജനകാര്യങ്ങൾ, കായികം എന്നിവ സംബന്ധിച്ച പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് എൻടിഎ ഉദ്യോഗസ്ഥർ ഹാജരായത്. എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, ചോദ്യപേപ്പർ എൻടിഎയുടെ സംവിധാനത്തിലൂടെ ചോർന്നിട്ടില്ലെന്നും അന്വേഷണം സിബിഐ നടത്തുകയാണെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെ, ചോർച്ച നടന്നിട്ടില്ലെങ്കിൽ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യം എന്താണെന്ന് നിരവധി എംപിമാർ ചോദിച്ചു. സിബിഐ Read More…





