Education India Kerala Medical News

നീറ്റ് യുജി കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ, ക്ലാസുകൾ സെപ്തംബർ 8ന് ആരംഭിക്കും

ന്യൂഡൽഹി: എംബിബിഎസ് ഉൾപ്പെടെയുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് യുജി 2026 പ്രവേശനത്തിനായുള്ള അഖിലേന്ത്യാ ക്വാട്ട (AIQ) കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) അറിയിച്ചു.

പ്രഖ്യാപിച്ച കൗൺസിലിംഗ് ഷെഡ്യൂൾ പ്രകാരം, ആദ്യഘട്ട കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ 17 വരെ നടക്കും. അഖിലേന്ത്യാ ക്വാട്ട സീറ്റുകൾക്കൊപ്പം ഡീംഡ് സർവകലാശാലകളിലെയും കേന്ദ്ര സർവകലാശാലകളിലെയും പ്രവേശനങ്ങളും ഇതിൽ ഉൾപ്പെടും. ആദ്യഘട്ടത്തിൽ സീറ്റ് ലഭിക്കുന്നവർക്ക് ഓഗസ്റ്റ് 22 വരെ കോളേജുകളിൽ പ്രവേശനം പൂർത്തിയാക്കാം.

രണ്ടാംഘട്ട കൗൺസിലിംഗ് ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 2 വരെയും മൂന്നാംഘട്ട കൗൺസിലിംഗ് സെപ്റ്റംബർ 10 മുതൽ 18 വരെയും നടക്കും.

2026–27 അധ്യയന വർഷം സെപ്തംബർ 8ന് ആരംഭിക്കുമെന്നും മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പുറത്തിറക്കിയ ഷെഡ്യൂളിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *