India News

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്) അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യയോട് വിശദീകരണം തേടിയ ഡിജിസിഎ, സാങ്കേതിക തകരാറുണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്ന് അറിയിച്ചു.

മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത ശേഷം, റൺവേ നീളം കണക്കിലെടുത്ത്, ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം നിരവധി വട്ടം ആകാശത്ത് സഞ്ചരിക്കേണ്ടിവന്നതായും എയർ ഇന്ത്യ വിശദീകരിച്ചു.

വൈകുന്നേരം 5.40 ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെ, സേഫ് ലാൻഡിംഗ് ചെയ്യുന്നതിനായി വിമാനം രണ്ടര മണിക്കൂർ ആകാശത്ത് വട്ടമിട്ട് 8.10ന് തിരിച്ചിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *