India News

വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ്

ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയര്‍ Read More…

Kerala News

സാങ്കേതിക തകരാറുമൂലം കരിപ്പൂരില്‍നിന്നു ദോഹയിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തിരിച്ചിറക്കി

മലപ്പുറം: ബുധനാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേയ്ക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജീവനക്കാരും പൈലറ്റും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07 ന് കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 11.12ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ ക്യാമ്പിന്‍ എസിയില്‍ ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു. ഇതാണ് തിരിച്ചിറക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും Read More…

India News

അവധിക്കാലത്ത് യാത്ര ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഫ്ലാഷ് സെയിൽ

അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായി ഒക്ടോബര്‍ 27 നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും. മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ചെന്നൈ- ബാംഗ്ലൂര്‍ Read More…

India News

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്) അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യയോട് വിശദീകരണം തേടിയ ഡിജിസിഎ, സാങ്കേതിക തകരാറുണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്ന് അറിയിച്ചു. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത ശേഷം, റൺവേ നീളം കണക്കിലെടുത്ത്, ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം നിരവധി വട്ടം ആകാശത്ത് സഞ്ചരിക്കേണ്ടിവന്നതായും Read More…

India News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ബാഗേജ് പരിധി പ്രശ്നം: പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ 30 കിലോ പുനഃസ്ഥാപിച്ചു

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ വെട്ടിച്ചുരുക്കിയ സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴങ്ങി പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12ന് ശേഷം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 30 കിലോ വരെ ബാഗേജ് കൊണ്ടുപോകാനാകും. ഈ പരിധി ഓഗസ്റ്റ് 19ന് ശേഷം 20 കിലോയാക്കി കുറച്ചിരുന്നെങ്കിലും വ്യാപക പ്രതിഷേധം കൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നം വലിയ ചർച്ചയായിരുന്നു. ചില സംഘടനകൾ എയർലൈനിനെ ബഹിഷ്കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തിരുന്നു. കൂടുതൽ സാരമായ പ്രശ്നമാകുന്നതിന് മുമ്പ് Read More…

International News

ഉത്രാട നാളിൽ എയർ ഇന്ത്യ എക്‌സ്പ്രസ്:ഡൽഹി-കൊച്ചി വിമാനം 10 മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ

ഓണാഘോഷത്തിന് നാട്ടിലെത്താൻ കാത്തിരുന്ന നിരവധി മലയാളികളുടെ സ്വപ്നം തകർത്തുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്.ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 10 മണിക്കൂർ വൈകിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി.എന്തുകൊണ്ട് വിമാനം ഇത്രയും വൈകിയെന്നതിന് എയർ ഇന്ത്യ അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. യാത്രക്കാർക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഒരുക്കിയില്ല എന്നത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി.ഓണാഘോഷത്തിന് കുടുംബത്തോടൊപ്പം ചേരാൻ ആകാംക്ഷയോടെ കാത്തിരുന്ന യാത്രക്കാർക്ക് ഈ സംഭവം വലിയ നിരാശയായി. എയർ ഇന്ത്യയുടെ ഈ അനാസ്ഥ യാത്രക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. ഓണാഘോഷം പോലുള്ള Read More…