കഴിഞ്ഞ ദിവസം ആരംഭിച്ച മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും ഇന്ന് അതീവ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.
ഇന്നലെ പെയ്ത മഴയില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശമുള്ളവര്‍ ക്യാമ്പുകളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ മാറി താമസിക്കേണ്ടതാണ്.
സുരക്ഷ മാനിച്ച് പല ഡാമുകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ നദികളിലേക്കോ വെള്ളക്കെട്ടുകളിലേക്കോ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.
വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.





