കഴിഞ്ഞ ദിവസം ആരംഭിച്ച മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും ഇന്ന് അതീവ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഇന്നലെ പെയ്ത മഴയില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശമുള്ളവര്‍ ക്യാമ്പുകളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ മാറി താമസിക്കേണ്ടതാണ്. സുരക്ഷ മാനിച്ച് പല Read More…
Tag: landslide
കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ: 4 പേർ മരിച്ചു
സംസ്ഥാനത്ത് അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം.കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ ഉരുളപൊട്ടലിൽ രണ്ട്ഉ പേർ വീതം മരണപ്പെട്ടു. പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. റാന്നിയില്‍ വെള്ളം ഉയർന്നത്സ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായ സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിൽ അതിതീവ്ര മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ നദിയിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം. മണ്ണിടിയാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.റെഡ് അലർട്ട് 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, Read More…
സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്
കേരളത്തില്‍ അതിതീവ്രമഴയെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റുള്ള ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണുള്ളത്. മഴ ശക്തമായതോടെ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിതീവ്രമഴയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പ്പൊട്ടലുണ്ടായി. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി Read More…
ഹിമാചലിൽ കനത്തമഴ; 134 റോഡുകൾ അടച്ചു, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കാരണം ഹിമാചൽ പ്രദേശിൽ 134 റോഡുകൾ അടച്ചു. ജൂലൈ 28 മുതൽ 30 വരെ സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പ, കാംഗ്ര, കിന്നൗർ, കുള്ളു, മണ്ടി, ഷിംല, സിർമൗർ ജില്ലകളിൽ ഞായറാഴ്ച രാവിലെ വരെ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള മേഖലകളിലും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 30 മുതൽ ആരംഭിച്ച ഈ Read More…
പരിസ്ഥിതിയെ പരിഗണിക്കാത്ത സർക്കാറുകളും ആവർത്തിക്കുന്ന ദുരന്തങ്ങളും: കോർപ്പറേറ്റ് പ്രീണനത്തിന്റെയും അശാസ്ത്രീയ വികസനത്തിന്റെയും പശ്ചാത്തലത്തിൽ ഒരു പുനർവിചിന്തനം
ആഗോളവൽക്കരണത്തിന്റെയും മുതലാളിത്ത വികസനത്തിന്റെയും ഈ പുതിയ കാലഘട്ടത്തിൽ, ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ നേരിടുന്ന ഏറ്റവും വലിയ വിമർശനം അവ അവലംബിക്കുന്ന പരിസ്ഥിതിവിരുദ്ധ നയങ്ങളാണ്. പ്രകൃതിയെ ചൂഷണം ചെയ്തും, കോർപ്പറേറ്റ് ഭീമന്മാരെ പ്രീണിപ്പിച്ചും നടപ്പിലാക്കുന്ന “വികസനം” ഒടുവിൽ എത്തിനിൽക്കുന്നത് വൻതോതിലുള്ള പ്രകൃതിദുരന്തങ്ങളിലാണ്. സാധാരണ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ, വൻകിട കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് കൂട്ടുനിൽക്കുന്ന ഭരണകൂട സമീപനം മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. പരിസ്ഥിതി നാശവും കോർപ്പറേറ്റ് പ്രീണനവും എങ്ങനെയാണ് സാധാരണക്കാരന്റെ ജീവിതത്തെ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നത് എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വയനാട്ടിൽ Read More…
കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ് ജില്ലകളിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും – ട്യൂഷൻ സെൻ്റെറുകൾ,മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.07.2026 (ബുധൻ) അവധി പ്രഖ്യാപിച്ച് Read More…
വയനാട് മണ്ണിടിച്ചില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം; പിണറായി വിജയന്‍
വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം നല്‍കാനുമുള്ള സമയമാണിതനെന്നും അദ്ദേഹം അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും പുറത്തെടുക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും സര്‍ക്കാരിന്റേയും ദുരന്തനിവാരണ വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ധ ചികിത്സയും ധനസഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട Read More…
കള്ളാടി മണ്ണിടിച്ചിലിൻ്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്ക്: മന്ത്രി പികെ ബഷീര്‍
കള്ളാടിയിലെ തുരങ്കപാത മേഖലയിലെ മണ്ണ് കൂട്ടിയിട്ടത് മാറ്റണമെന്ന് രണ്ട് തവണ നിര്‍ദേശിച്ചിരുന്നുവെന്ന് മന്ത്രി പികെ ബഷീര്‍ പറഞ്ഞു. പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാറുകാര്‍ പ്രവര്‍ത്തിക്കുന്നത്. ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്കാണെന്നും മന്ത്രി പികെ ബഷീര്‍ പറഞ്ഞു. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനുട്ട്‌സ് പൊചുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ജോലി നിര്‍ത്തി ആളുകളെ മാറ്റിയതുകൊണ്ട് എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. പിഡബ്ല്യുഡിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും പിഡബ്ല്യുഡി ഇതിന്റെ ഭാഗമല്ലെന്നും എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര Read More…
കരുതലിന്റെ കരങ്ങൾ ചേർത്ത് പുതുജീവിതം: വയനാട് മാതൃകാ ടൗൺഷിപ്പ് ആദ്യഘട്ടം നാളെ സമർപ്പണം
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല മഹാദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് സുരക്ഷിതമായ പുതുജീവിതം നൽകുന്ന വയനാട് മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടം നാളെ ജനങ്ങൾക്ക് സമർപ്പിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ആകെ 410 വീടുകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായ കുടുംബങ്ങൾക്കാണ് മുൻഗണന. 1000 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടുകൾ Read More…








