Kerala News

ദേവസ്വത്തിൽ എക്സി.എൻജിനീയർ (ഇലക്ട്രിക്കൽ) ഒഴിവ്:ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം


ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് (2.9.2026 മുതൽ) നിയമനം നടത്തുന്നതിന് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്‌തികയിൽ പ്രവർത്തിയെടുക്കുന്ന ഹിന്ദുമതത്തിൽപ്പെട്ട യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ 144 സ്റ്റേറ്റ്മെൻറ്, ബയോഡാറ്റ, പേരൻറ് ഡിപ്പാർട്ട്മെൻറിൽ നിന്നുള്ള No objection സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680101 എന്ന വിലാസത്തിലോ 08.08.2026 ന് വൈകുന്നേരം 5 മണിയ്ക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0487- 2556335, Extn.201, 250,251 എന്നീ ഫോൺ നമ്പറിലോ അറിയാം

Leave a Reply

Your email address will not be published. Required fields are marked *