ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പന്തളം രാജേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് ആറുപേരായി. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ ( ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. (ബ്രാക്കറ്റില്‍ പാര്‍ട്ടി-ചിഹ്നം എന്ന ക്രമത്തില്‍). കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയില്‍ രണ്ടു പേരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഒന്‍പത് പേരാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
ചേലക്കര ഉപതെരഞ്ഞെടുപ്പ് ചെലവ് പരിശോധന നവംബര്‍ 2 മുതല്‍
ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ പരിശോധന 2024 നവംബര്‍ 2, 6, 10 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശോധന. സ്ഥാനാര്‍ത്ഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ വരവ് ചെലവ് കണക്കുകള്‍, വൌച്ചറുകള്‍, ബില്ലുകള്‍ എന്നിവ ഹാജരാക്കണം