കൊച്ചി: തൃശൂർ നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിൽ ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിര്‍ദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
അപകട സമയത്ത് ക്ലീനർ അലക്സാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. നവംബർ 26ന് പുലർച്ചെ റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കു മേൽ ലോറി പാഞ്ഞുകയറിയാണ് അപകടം.പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് മരിച്ചത്.