കൊച്ചി: തൃശൂർ നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിൽ ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിര്‍ദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. അപകട സമയത്ത് ക്ലീനർ അലക്സാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. നവംബർ 26ന് പുലർച്ചെ റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കു Read More…
Tag: nattika
നാട്ടിക റോഡപകടം: കരുതലായി ജില്ലാ ഭരണകൂടം
നവം. 26 ന് പുലര്‍ച്ചെ നാട്ടികയില്‍ ലോറിയിടിച്ച് റോഡരുകില്‍ കിടന്നുറങ്ങിയതില്‍ അപകടം സംഭവിച്ചവര്‍ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ പുരോഗതി ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജ് അധികൃതരും റവന്യു ദുരന്ത നിവാരണ വിഭാഗവുമായി അവലോകനം നടത്തി. ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അവണൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും പകല്‍ സമയങ്ങളിലും, കിള്ളന്നൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും രാത്രി സമയങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ പരിചരണം ഉറപ്പുവരുത്തുന്നതിന് താലൂക്ക് ഓഫീസിലെ Read More…
നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു
നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും Read More…
നാട്ടിക ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി. ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക Read More…