
തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ. അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ മഹിള റോഡ് ഷോയിൽ നൂറു കണക്കിന് വനിത പ്രവർത്തകർ അണി നിരന്നു. വാദ്യ മേളങ്ങൾക്കും വനിതാ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിലേക്കുവാണ് ബിജെപി നേതാവായ ഖുശ്ബു ഇറങ്ങിയത്. തുടർന്ന് അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി.
തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ എല്ലാവരും അണിനിരന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഖുശ്ബുവും പ്രചാരണത്തിന് നേതൃത്വം നൽകി. കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ഖുശ്ബു പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിച്ച നാട്ടിൽ വിജയങ്ങൾ ഉറപ്പെന്നും അവർ കൂട്ടി ചേർത്തു. തൃശ്ശൂർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച മഹിള റോഡ് ഷോ കോർപ്പറേഷനു മുന്നിൽ സമാപിച്ചു.
സമാപന പൊതുയോഗം ശ്രീമതി ഖുശ്ബു സുന്ദർ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് എ നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വി ആതിര, സുധീഷ് മേനോത്ത് പറമ്പിൽ, പൂർണിമ സുരേഷ്,
ജില്ലാ ട്രഷർ വിജയൻ മേപ്രത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, എന്നിവർ പ്രസംഗിച്ചു.





