തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ. അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ മഹിള റോഡ് ഷോയിൽ നൂറു കണക്കിന് വനിത പ്രവർത്തകർ അണി നിരന്നു. വാദ്യ മേളങ്ങൾക്കും വനിതാ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിലേക്കുവാണ് ബിജെപി നേതാവായ ഖുശ്ബു ഇറങ്ങിയത്. തുടർന്ന് അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി. തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ എല്ലാവരും അണിനിരന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഖുശ്ബുവും പ്രചാരണത്തിന് നേതൃത്വം നൽകി. Read More…
Tag: kushboo
തൃശൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ നാളെ
തൃശ്ശൂർ കോർപ്പറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ശ്രീമതി ഖുശ്ബു സുന്ദർ നാളെ തൃശൂരിൽ റോഡ് ഷോ നടത്തുന്നു. അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ നിന്നും ആരംഭിക്കുന്നു മഹിള റോഡ് ഷോ ഖുശ്ബു സുന്ദർ നേതൃത്വംനൽകും . വിവിധ ഡിവിഷനുകളിലൂടെ യാത്ര ചെയ്തു വൈകിട്ട് 5 മണിക്ക് കോർപ്പറേഷനു മുമ്പിൽ റോഡ് ഷോ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഖുശ്ബു സുന്ദർ ഉദ്ഘാടനം ചെയ്യും.



