കോട്ടയം: കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ, ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എന്നിവിടങ്ങൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും.
2022-ൽ കേരളത്തിൽ ആദ്യമായി വയനാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ കർശനമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നീക്കം.