Kerala News

മുളംങ്കുന്നത്തു കാവിൽ ആഫ്രിക്കൻ പന്നിപ്പനി – മുൻകരുതലുമായി മൃഗസംരക്ഷണ വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം

തൃശൂർ ജില്ലയിലെ മുളംങ്കുന്നത്തു കാവിൽ ആഫ്രിക്കൻ പന്നിപനി സ്ഥീരീകരിച്ചു മൃഗസംരക്ഷണവകുപ്പ്. ഭോപ്പാലിലെ NIHSAD ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. മുളംങ്കുന്നത്തു കാവ് ഗ്രാമപഞ്ചായത്തിലെ 6ആം വാർഡിലാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധ കണ്ടെത്തി യ ഫാമിനു ചുറ്റുമുള്ള 1 കിലോമീറ്റർ ചുറ്റളവു രോഗബാധിത പ്രദേശമായും Read More…

Kerala News

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- Read More…

Kerala News

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി: കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ സ്ഥിരീകരണം

കോട്ടയം: കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ, ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എന്നിവിടങ്ങൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. 2022-ൽ കേരളത്തിൽ ആദ്യമായി വയനാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ കർശനമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നീക്കം.