Kerala News

‘കേരളത്തെ വളര്‍ത്താന് എല്ലാവരും ഒരുമിച്ചു നില്ക്കണം’; കോട്ടയത്ത് ലുലുമാള്‍ തുറന്നു

കോട്ടയം: ലുലു ഗ്രൂപ്പ് കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള് കോട്ടയത്ത് തുറന്നു. എംസി റോഡരികിലുള്ള മണിപ്പുഴയിലാണു പുതിയ ലുലുമാള് പ്രവര്‍ത്തനം ആരംഭിച്ചത്. 2.5 ലക്ഷം ചതുരശ്ര അടിയിലെ മാളിന്റെ ഉദ്ഘാടനം മന്ത്രി വി.എന്. വാസവന് നിര്‍വഹിച്ചു. “കേരളത്തെ വളര്ത്താന് രാഷ്ട്രീയക്കാര്, മാധ്യമങ്ങള്, ബിസിനസുകാര് എല്ലാം ഒരുമിച്ചു നില്ക്കണം,” പഴയ നിയമങ്ങള് മാറി പുതിയ നിയമങ്ങള് വരണം, വാണിജ്യ പദ്ധതികള് വരണം,” എന്ന് എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു. “കോട്ടയത്ത് 2000 പേരും നേരിട്ട് പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്,” Read More…

Kerala News

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി: കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ സ്ഥിരീകരണം

കോട്ടയം: കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ, ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എന്നിവിടങ്ങൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. 2022-ൽ കേരളത്തിൽ ആദ്യമായി വയനാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ കർശനമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നീക്കം.