കോട്ടയം: ലുലു ഗ്രൂപ്പ് കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള് കോട്ടയത്ത് തുറന്നു. എംസി റോഡരികിലുള്ള മണിപ്പുഴയിലാണു പുതിയ ലുലുമാള് പ്രവര്‍ത്തനം ആരംഭിച്ചത്. 2.5 ലക്ഷം ചതുരശ്ര അടിയിലെ മാളിന്റെ ഉദ്ഘാടനം മന്ത്രി വി.എന്. വാസവന് നിര്‍വഹിച്ചു.
“കേരളത്തെ വളര്ത്താന് രാഷ്ട്രീയക്കാര്, മാധ്യമങ്ങള്, ബിസിനസുകാര് എല്ലാം ഒരുമിച്ചു നില്ക്കണം,” പഴയ നിയമങ്ങള് മാറി പുതിയ നിയമങ്ങള് വരണം, വാണിജ്യ പദ്ധതികള് വരണം,” എന്ന് എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു.
“കോട്ടയത്ത് 2000 പേരും നേരിട്ട് പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്,” എന്നും, “ലുലു ഗ്രൂപ്പിനായി ഇന്ത്യയിൽ 23,000ലധികം പേര് ജോലി ചെയ്യുന്നു,” എന്നും യൂസഫലി പറഞ്ഞു.
മാളിൽ ഹൈപ്പര് മാര്‍ക്കറ്റ്, ബീഫ് സ്റ്റാള്, ഇന്‍ഹൗസ് ബേക്കറി, ഹൗസ് കിച്ചണ്, ലുലു ഫാഷന്, ലുലു കണക്ട് തുടങ്ങിയ മുതലായവയാണ് മാളിന്റെ ശ്രദ്ധാകേന്ദ്രം..