Kerala News

ലുലു മാളിലെ പാര്‍ക്കിങ് ഫീസ്: കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലുലു അധികൃതര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം കെട്ടിട ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാമെന്ന് നേരത്തേ സിംഗിള്‍ ബെഞ്ചും വിധിച്ചിരുന്നു. അതേസമയം, പാര്‍ക്കിങ് ഫീസ് ഈടാക്കണോ എന്ന് തീരുമാനിക്കാന്‍ Read More…

Kerala News

‘കേരളത്തെ വളര്‍ത്താന് എല്ലാവരും ഒരുമിച്ചു നില്ക്കണം’; കോട്ടയത്ത് ലുലുമാള്‍ തുറന്നു

കോട്ടയം: ലുലു ഗ്രൂപ്പ് കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള് കോട്ടയത്ത് തുറന്നു. എംസി റോഡരികിലുള്ള മണിപ്പുഴയിലാണു പുതിയ ലുലുമാള് പ്രവര്‍ത്തനം ആരംഭിച്ചത്. 2.5 ലക്ഷം ചതുരശ്ര അടിയിലെ മാളിന്റെ ഉദ്ഘാടനം മന്ത്രി വി.എന്. വാസവന് നിര്‍വഹിച്ചു. “കേരളത്തെ വളര്ത്താന് രാഷ്ട്രീയക്കാര്, മാധ്യമങ്ങള്, ബിസിനസുകാര് എല്ലാം ഒരുമിച്ചു നില്ക്കണം,” പഴയ നിയമങ്ങള് മാറി പുതിയ നിയമങ്ങള് വരണം, വാണിജ്യ പദ്ധതികള് വരണം,” എന്ന് എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു. “കോട്ടയത്ത് 2000 പേരും നേരിട്ട് പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്,” Read More…