തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നു. ഡിസംബർ 18 മുതൽ ജനുവരി 1 വരെയുള്ള അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കു മൂലം കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്നത്.
യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനും, സീറ്റുകളുടെ റിസർവേഷൻ ആവശ്യകത മാനിച്ച് സർവീസ് സമയം ക്രമീകരിക്കുന്നതായിരിക്കും. ഓൺലൈൻ ബുക്കിംഗ് വഴിയും, കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽനിന്നും ടിക്കറ്റുകൾ ലഭ്യമാണ്.





