തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നു. ഡിസംബർ 18 മുതൽ ജനുവരി 1 വരെയുള്ള അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കു മൂലം കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനും, സീറ്റുകളുടെ റിസർവേഷൻ ആവശ്യകത മാനിച്ച് സർവീസ് സമയം ക്രമീകരിക്കുന്നതായിരിക്കും. ഓൺലൈൻ ബുക്കിംഗ് വഴിയും, കെഎസ്ആർടിസി ബസ് Read More…
Tag: x mas
ക്രിസ്തുമസ് പുതുവത്സര വിപണി കളറാക്കാന്‍ കൂടെ 3.0 പതിപ്പ്
തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍, സമൂഹത്തിന്റെ കരുതല്‍ ആവശ്യമുള്ള ആളുകള്‍ക്കായി സംഘടിപ്പിക്കുന്ന കൂടെ എന്ന പരിപാടിയുടെ മൂന്നാം അധ്യായമായ കൂടെ 3.0 ഡിസം. 12,13 തിയ്യതികളില്‍ തൃശ്ശൂര്‍ കളക്ടറേറ്റില്‍ സംഘടിപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍, വൃദ്ധസദനത്തിലെ ആളുകള്‍ എന്നിവര്‍ നിര്‍മിക്കുന്ന വസ്തുക്കളും ഭക്ഷണപഥാര്‍ത്ഥങ്ങളും പാനീയങ്ങളുമൊക്കെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യ ആകര്‍ഷണമായ ക്രിസ്മസ് ഗിഫ്റ്റ് സ്റ്റാള്‍ വളരെ ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പുകളും വിനോദപരിപാടികളും ഇതൊടാനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.



