Kerala News

കള്ളാടി മണ്ണിടിച്ചിലിൻ്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്ക്: മന്ത്രി പികെ ബഷീര്‍


കള്ളാടിയിലെ തുരങ്കപാത മേഖലയിലെ മണ്ണ് കൂട്ടിയിട്ടത് മാറ്റണമെന്ന് രണ്ട് തവണ നിര്‍ദേശിച്ചിരുന്നുവെന്ന് മന്ത്രി പികെ ബഷീര്‍ പറഞ്ഞു. പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാറുകാര്‍ പ്രവര്‍ത്തിക്കുന്നത്. ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്കാണെന്നും മന്ത്രി പികെ ബഷീര്‍ പറഞ്ഞു. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനുട്ട്‌സ് പൊചുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ ജോലി നിര്‍ത്തി ആളുകളെ മാറ്റിയതുകൊണ്ട് എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. പിഡബ്ല്യുഡിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും പിഡബ്ല്യുഡി ഇതിന്റെ ഭാഗമല്ലെന്നും എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും മന്ത്രി ആരോപിച്ചു. നേരത്തെ ജോലി അവസാനിപ്പിച്ചത് നിര്‍ണായക തീരുമാനമായെന്ന് പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അതീല അബ്ദുല്ല അറിയിച്ചു. പിഡബ്ല്യുഡി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും 25 ജൂണില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നാലാമത്തെ നിര്‍ദേശമായിരുന്നു നല്‍കിയിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റ് പ്രതിഭാസം എന്നിവ ഉണ്ടാക്കാനിടയുണ്ടെന്നും അപകടം മുന്നില്‍ കണ്ട് മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *