വയനാട് മണ്ണിടിച്ചില്‍; ദൗര്‍ഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി
വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരണപ്പെട്ടു. ഏഴ് പേരെ കാണാതായി എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ല കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കരാറുകാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ദൗര്യഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മീനാക്ഷീ പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് മന്ത്രി ടി സിദ്ദിഖ് ആരോപിച്ചു. ജോലിക്കാര്‍ക്ക് പുറമെ ആരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ 30 അംഗ സംഘം വയാനട്ടില്‍ നിന്നും കോഴിക്ക് നിന്നും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.





