കോഴിക്കോട് ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ ആരും കൊല ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദം അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹനുമാൻസേനാ ഭാരത് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗാസക്കുവേണ്ടി മെഴുകുതിരി കത്തിച്ച ഡിവൈഎഫ്ഐക്കാർ മൗനത്തിൽ ഇരിക്കുകയാണ് സേവ്ഗാസ 1സേവ് മണിപ്പൂർ ,പാലസ്തീൻ സേവ് കാശ്മീർ സേവ് ലക്ഷദ്വീപ് എന്ന് പാടി നടന്ന മതേതരവാദികളും സാംസ്കാരിക നായകന്മാരും എന്തുകൊണ്ട് ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ കൊന്നൊടുക്കിയിട്ടും ക്ഷേത്രധ്വംസനത്തിലും പ്രതികരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു
കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു മുരളീധര സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആസാമിലെയും ബംഗാളിലെയും വ്യാജ രേഖകൾ ഉണ്ടാക്കി ബംഗാളികളും റോഹിങ്കികളും കേരളത്തിൽ നിലയുറപ്പിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട് അത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
ആചാര്യൻ പ്രേംകുമാർ, ലക്ഷ്മി ഗോപാലൻ, ശോഭ അയ്യർ ,യൂത്ത് മൂവ്മെൻറ് സെക്രട്ടറി രാജീവ് മാങ്കാവ് എന്നിവർ പ്രസംഗിച്ചു
ശ്രീകല ,ശ്യാമള ,ഓ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സഞ്ജയൻ സ്വാഗതവും അനിൽ ജിത്ത് നന്ദിയും രേഖപ്പെടുത്തി