ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രികർക്കായി എയർഇന്ത്യ എക്സ്‌പ്രസ് ബാഗേജ് പരിധി വർധിപ്പിച്ചു. ഇനി മുതൽ രണ്ട് ബാഗുകളിലായി 30 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ അവസരമുണ്ട്. മുമ്പ് ഇത് 20 കിലോ ആയിരുന്നു.
ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. തൂക്കം അധികമായാൽ അധിക ചാർജ് നൽകേണ്ടതുണ്ടാകും. ഗൾഫിൽ നിന്നു നാട്ടിലേക്ക് പോകുന്നവർക്കായി നേരത്തേ 30 കിലോ ബാഗേജ് അനുവദിച്ചിരുന്നെങ്കിലും, ഇനി നാട്ടിൽ നിന്നും പുറപ്പെടുന്നവർക്കും ഇത് ബാധകമാണ്.
അതേസമയം എക്സ്‌പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.





