Entertainment India News

മുംബൈയിലെ വസതിയിൽ മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ കുത്തേറ്റു. പുലർച്ചെ 2.30ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണ ശ്രമം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ നടൻ കുത്തേറ്റു.

മോഷ്ടാവ് സംഭവസ്ഥലത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ മുംബൈ പോലീസ് തിരച്ചിൽ ആരംഭിച്ചു. സെയ്ഫ് അലി ഖാന് നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആറു കുത്തേറ്റ മുറിവുകളുണ്ടായെന്നും ഇതിൽ രണ്ടെണ്ണം ആഴത്തിൽ ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാവശ്യമെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *