India News

സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു

മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിൽ ജനുവരി 16-നാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള് ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന് ഫക്കീർ നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ താരം ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലിൽ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജനുവരി 17-ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേയ്‌ക്ക് മാറ്റി. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. Read More…

Entertainment India News

മുംബൈയിലെ വസതിയിൽ മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ കുത്തേറ്റു. പുലർച്ചെ 2.30ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണ ശ്രമം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ നടൻ കുത്തേറ്റു. മോഷ്ടാവ് സംഭവസ്ഥലത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ മുംബൈ പോലീസ് തിരച്ചിൽ ആരംഭിച്ചു. സെയ്ഫ് അലി ഖാന് നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആറു കുത്തേറ്റ മുറിവുകളുണ്ടായെന്നും ഇതിൽ രണ്ടെണ്ണം ആഴത്തിൽ ആണെന്നും ആശുപത്രി അധികൃതർ Read More…