മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിൽ ജനുവരി 16-നാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള് ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന് ഫക്കീർ നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ താരം ഗുരുതരമായി പരിക്കേറ്റു.
നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലിൽ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജനുവരി 17-ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേയ്‌ക്ക് മാറ്റി. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
പ്രതി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്, ബിജോയ് ദാസ് എന്ന വ്യാജനാമത്തിൽ കഴിഞ്ഞിരുന്നുവെന്നും ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും , കുറ്റകൃത്യത്തിന്റെ ലക്ഷ്യം അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.





