കൊച്ചി: 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വീണു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഡിസംബർ 29-നായിരുന്നു എംഎൽഎ വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങൾ അനുസരിച്ച്, തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നർത്തകി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ Read More…
Tag: discharged
സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു
മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിൽ ജനുവരി 16-നാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള് ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന് ഫക്കീർ നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ താരം ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലിൽ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജനുവരി 17-ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേയ്‌ക്ക് മാറ്റി. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. Read More…



